• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇന്ത്യ-പാക് സംഘർഷം; കേരളത്തിലും ജാഗ്രത നിർദേശം

cntv team by cntv team
May 8, 2025
in Kerala
A A
ഇന്ത്യ-പാക് സംഘർഷം; കേരളത്തിലും ജാഗ്രത നിർദേശം
0
SHARES
366
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ​ഗ്രത നിർദേശം. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യോമനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങിയവയിലടക്കം നിരീക്ഷണം തുടരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.

അതേസമയം ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്.

രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്.

പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

Related Posts

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍
Kerala

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
11
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി
Kerala

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
156
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു
Kerala

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
42
റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
Kerala

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

June 15, 2026
42
സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി
Kerala

സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും- സുരേഷ് ഗോപി

June 15, 2026
111
പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍
Kerala

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

June 15, 2026
90
Next Post
‘എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ’;നിയയുടെ വീട്ടുപരിസരത്ത് മാലിന്യം

'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത് മാലിന്യം

Recent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
11
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
156
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
42
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
255
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025