• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ’;നിയയുടെ വീട്ടുപരിസരത്ത് മാലിന്യം

cntv team by cntv team
May 8, 2025
in Kerala
A A
‘എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ’;നിയയുടെ വീട്ടുപരിസരത്ത് മാലിന്യം
0
SHARES
399
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്റെ ചിത്രങ്ങൾ നിയയുടെ അമ്മ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’ എന്ന കുറിപ്പോടെയാണ് അമ്മ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കുന്നിക്കോടുള്ള നിയയുടെ വീടിന് സമീപത്താണ് മാലിന്യം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ തെരുവുനായ ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നിയയുടെ മരണത്തോടെ നാട്ടുകാരടക്കം തെരുവുനായയെ പിടികൂടണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ഒരു തെരുവുനായയെ മാത്രമാണ് ഇവിടെ നിന്ന് പിടികൂടിയത്. അതേസമയം, തെരുവുനായ ശല്യത്തിൽ വിളക്കുടി പഞ്ചായത്ത് നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മെയ് അഞ്ചിനാണ് നിയ ഫൈസൽ എന്ന ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ വീടിന്റെ പരിസരത്ത് മാലിന്യം കൊണ്ടിടരുതെന്ന് പറഞ്ഞിരുന്നതാണെന്നും താൻ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചുകീറിയതെന്നും നിയയുടെ മരണത്തിന് ശേഷം അമ്മ വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വീടിന്റെ പരിസരത്ത് മാലിന്യം തള്ളിയതിന്‍റെ ചിത്രം പങ്കുവെച്ചത്.

Related Posts

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി
Kerala

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
206
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്
Kerala

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
44
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
125
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി
Crime

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

April 27, 2026
248
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ
Kerala

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

April 27, 2026
39
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
Kerala

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

April 27, 2026
1.7k
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വർധനവ്

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
192
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
206
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
44
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025