ചങ്ങരംകുളം:ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി പിസി നാരായണന്‍ ഉൽഘാടനം ചെയ്തു.പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രജ്ജിത്ത് മൂക്കുതല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെകെ സുരേന്ദ്രൻ,മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല, ജെനു പട്ടേരി, സുധീഷ് കല്ലൂർമ്മ, ബബീഷ് മൂക്കുതല,അജിലേഷ് തരിയത്ത്,മണികണ്ടൻ കെവി കൃഷ്ണൻ പള്ളിക്കര, മണി പള്ളിക്കര,വിനയൻ വാഴുള്ളി,സുധാകരൻ നന്നംമുക്ക് തുടങ്ങിയവർ സംസാരിച്ചു.