• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

cntv team by cntv team
May 6, 2025
in Kerala
A A
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിന്ധു എം.പി കൈമാറി.

പുതുക്കിയ പട്ടിക അനുസരിച്ച്, മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടിംഗ് വേഗത്തിലാക്കാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം 100 ശതമാനമാണ്. ഇത് കുറ്റമറ്റതും സുതാര്യവുമായ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ തെളിവാണ്.പുതുക്കൽ നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമാണ് നടത്തിയത്.

ആകെ 6,082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തു. ഇതിൽ ബൂത്ത് ലെവൽ ഓഫീസർമാരും (BLOs) അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും (BLAs) സജീവമായി പങ്കെടുത്തു. അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റുകൾ നൽകുക, കരട്, അന്തിമ വോട്ടർപട്ടികകൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുക തുടങ്ങിയ പ്രധാന നടപടികൾ കൃത്യമായി പാലിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.കൂടാതെ, ജനപ്രാതിനിധ്യനിയമം 1950-ലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും വോട്ടർമാർക്ക് അപ്പീൽ നൽകാൻ കഴിയും. വോട്ടർപട്ടികയിൽ തൃപ്തരല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും അപ്പീൽ നൽകാൻ വ്യവസ്ഥയുള്ളതായും അദ്ദേഹം അറിയിച്ചു.

Related Posts

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kerala

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
46
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല
Kerala

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
80
പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ
Kerala

പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

June 18, 2026
183
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു
Kerala

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
160
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ
Kerala

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
307
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ
Kerala

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
52
Next Post
തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് പരുക്ക്; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് പരുക്ക്; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Recent News

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

June 18, 2026
224
ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
184
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
46
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025