തിരുവനന്തപുരം:അപകീര്‍ത്തി കേസില്‍ അറസ്റ്റിലായ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് 12 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചു.മാഹി സ്വദേശിനി ഗാനാ വിജയന്റെ പരാതിയില്‍ ഇന്നലെ രാത്രിയോടെയാണ് സൈബര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ മോശം സ്ത്രീയെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ആണ് കുടപ്പനക്കുന്നിലെ വീട്ടിലെത്തി ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഫൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.ആരെക്കുറിച്ചും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഷാജന്‍ സ്‌കറിയ പറഞ്ഞു.മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഡിജിപിയോ ആയിരിക്കും തനിക്കെതിരായ കേസിനെ പിന്നിലെന്നും ഷാജന്‍ പറഞ്ഞു.











