പാലക്കാട്:ഗേറ്റും മതിലും തകർന്നുവീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിത് ആണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങികളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റും മതിലും കുട്ടിയുടെ ദേഹത്തേക്ക് തകർന്ന് വീഴുകയായിരുന്നു.











