• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ പൂരം; പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിക്കും, പൂരനഗരിയിൽ രാഷ്ട്രീയ- മത- ജാതി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല

cntv team by cntv team
May 3, 2025
in Kerala
A A
തൃശൂർ പൂരം; പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിക്കും, പൂരനഗരിയിൽ രാഷ്ട്രീയ- മത- ജാതി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ പൂരം നിയന്ത്രിക്കാൻ 4000ത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി എൻ വാസവനും മന്ത്രി കെ രാജനും മന്ത്രി ആർ ബിന്ദുവും. പൂരം ഭംഗിയായി നടത്താൻ സർക്കാരും ദേവസ്വങ്ങളും ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തി. നിരവധി യോഗങ്ങൾ പൂരം മികച്ച രീതിയിൽ നടത്താൻ ചേർന്നിരുന്നു. നേരത്തെ എടുത്ത തീരുമാനങ്ങൾ ഫലം കണ്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.പൂരനഗരിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത- ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. ഇത് കർശനമായി ഉറപ്പാക്കും. പൂരനഗരിയിൽ പരിചയസമ്പന്നരായ പൊലീസുകാരെയായിരിക്കും വിന്യസിപ്പിക്കുക. ലഹരി പദാർത്ഥങ്ങളുടെ കടന്നുവരവ് കർശനമായി നിയന്ത്രിക്കും. സ്ഥലത്ത് കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ നടത്തും. ട്രെയിനുകൾ തൃശൂരിൽ നിർത്തും. പൂരം ദിവസം നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.സഹായിക്കാൻ ആരുടെയും ആംബുലൻസുകൾ പൂരനഗരിയിലേക്ക് വരേണ്ടതില്ല. ഡിഎംഓയുടെ സർട്ടിഫിക്കറ്റ് പതിപ്പിച്ച ആംബുലൻസുകൾ മാത്രമേ പൂരത്തിനിടെ കടത്തി വിടുകയുള്ളൂ. അല്ലാത്ത ആംബുലൻസുകൾ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്റെ ഒളിയമ്പ്.കഴിഞ്ഞ തവണത്തെതിനേക്കാൾ കൂടുതൽ ആളുകളെയാണ് ഇത്തവണ പൂരം കാണാനായി പ്രതീക്ഷിക്കുന്നത്. രാത്രി പൂരങ്ങളിൽ ബാരിക്കേട് ഉപയോഗിച്ച് ആളുകളെ തടയില്ല. സ്വരാജ് റൗണ്ടിൽ ഇറങ്ങി നിന്ന് വെടിക്കെട്ട് മിഴിവോടെ കാണാൻ സാധിക്കും. 18000 ആളുകൾക്ക് വെടിക്കെട്ട് കാണാനാകും ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി കെ രാജൻ വിശദമാക്കി.അതേസമയം, എത്തിച്ചേരുന്ന ലക്ഷക്കണക്കിന് പൂരാപ്രേമികൾക്ക് ആസ്വദിച്ച് മടങ്ങി പോകാൻ കഴിയുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഒരു തർക്കത്തിനും ഉള്ള സ്കോപ്പ് ഇത്തവണ ഉണ്ടാകില്ല. മുഖ്യമന്ത്രി എന്റെ കേരളം പരിപാടികളിലാണ്. അദ്ദേഹം എത്തുമോ എന്നറിയില്ലെന്നും ഞങ്ങൾ മൂന്ന് പേരും മുഴുവൻ സമയവും പൂരനഗരിയിൽ ഉണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നാളെയാണ് സാമ്പിൾ വെടിക്കെട്ട്. ലോകമലയാളികൾ കാത്തിരിക്കുന്ന തൃശൂർ പൂരം ആറിനും.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
97
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
22
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
75
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
125
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
121
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
86
Next Post
പൊന്നാനിയിലെ ബീവ്റേജ്സ്’തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്

പൊന്നാനിയിലെ ബീവ്റേജ്സ്'തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്

Recent News

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
49
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
33
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
3
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025