ചങ്ങരംകുളം:വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും,സാസ്കാരിക സംഗമവും കളരിപയറ്റ് പ്രദര്‍ശനവും മെയ് 4ന് ചങ്ങരംകുളത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടക്കുന്ന പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. രാജ്യസഭാ എംപി പിപി സുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തും.പി നന്ദകുമാര്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും.പിടി അജയ്മോഹന്‍,അഷറഫ് കോക്കൂര്‍,അജിത്ത് കൊളാടി,ടി സത്യന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും.തുടര്‍ന്ന് വികെഎം കളരിയിലെ ഗുരുക്കന്‍മാരും ശിശ്യരും ചേര്‍ന്ന് നടത്തുന്ന കളരിപ്പയറ്റ് പ്രദര്‍ശനവും അരങ്ങേറുമെന്ന് മഹാചാര്യ വികെ മാധവപണിക്കര്‍ സ്മാരക കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. രാജു വേളയാട്ട്,കെവിഎ ഖാദര്‍,മോഹനന്‍ ഗുരുക്കള്‍,താഹിര്‍ ഇസ്മായില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു