• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയിൽ

cntv team by cntv team
May 3, 2025
in Kerala
A A
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയിൽ
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌താണ് കാർത്തിക പണം തട്ടിയതെന്നും ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു. നൂറിലേറെ ഉദ്യോഗാർത്ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്.പണവും രേഖകളും നൽകിയതിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചത്. താൻ യുക്രെയിനിൽ ഡോക്‌ടറാണെന്നാണ് കാർത്തിക അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.

പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.

Related Posts

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
79
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
439
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
Kerala

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
72
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു
Kerala

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
100
പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്
Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

April 29, 2026
102
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി
Kerala

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

April 29, 2026
29
Next Post
കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ

കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ

Recent News

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

April 30, 2026
20
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

April 30, 2026
3
രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

April 30, 2026
6
എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

April 30, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025