• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ

cntv team by cntv team
May 3, 2025
in Kerala
A A
കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ ഒരുമാസം മുന്‍പാണ് നായ കടിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ഏപ്രില്‍ 12-നാണ് കുട്ടിയെ നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തു.

അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നല്‍കിയിരുന്നു. പിന്നീട് മൂന്നുതവണ കൂടി ഐഡിആര്‍ബി നല്‍കി. മെയ് 6-ന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയാണ് ഏറ്റതെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ കടിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ, അത് കുട്ടിയെ കടിച്ചശേഷം എങ്ങോട്ട് പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.അടുത്തിടെ മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്സിന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതിരോധ വാക്സിന്‍ എടുത്ത ശേഷവും കുട്ടി പേവിഷബാധയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിച്ചത്.

Related Posts

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
81
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
444
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
Kerala

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
72
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു
Kerala

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
101
പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്
Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

April 29, 2026
102
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി
Kerala

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

April 29, 2026
30
Next Post
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Recent News

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

April 30, 2026
133
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

April 30, 2026
26
രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

April 30, 2026
41
എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

April 30, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025