• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

തുടരും വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം നിരവധി പുതിയ സിനിമകളും; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

cntv team by cntv team
May 1, 2025
in Entertainment, Kerala
A A
തുടരും വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം നിരവധി പുതിയ സിനിമകളും; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെയും വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.ഒരു വെബ്‌സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് നിരവധി മലയാളചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ കഴിയും. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.അടുത്തിടെ പൈറസി തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അസോസിയേഷന്‍ അറിയിച്ചിരുന്നത്.വ്യാജചലച്ചിത്ര പതിപ്പുകള്‍ കാണുന്നതും, പങ്കിടുന്നതും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടരുമിന്റെ വ്യാജപതിപ്പ് പുറത്തുവന്നത് കൂടുതല്‍ ശക്തമായ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
112
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
421
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
Next Post
സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ 11 യുവതികൾ പിടിയിൽ

സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ 11 യുവതികൾ പിടിയിൽ

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
132
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
82
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
422
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025