• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനെ ഞെട്ടിച്ച് പിഎസ്ജി; ബാഴ്‌സ-ഇന്റര്‍ സെമി ഇന്ന്

cntv team by cntv team
April 30, 2025
in Sports
A A
സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനെ ഞെട്ടിച്ച് പിഎസ്ജി; ബാഴ്‌സ-ഇന്റര്‍ സെമി ഇന്ന്
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ആദ്യപാദസെമിയില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് പിഎസ്ജിയുടെ ജയം. ഒസ്മാനെ ഡെംബലെയാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്.മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ പിഎസ്ജി ആഴ്‌സണലിനെ ഞെട്ടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ വിങ്ങര്‍ ക്വച്ച ക്വാറട്‌സ്‌കേലിയ പന്ത് ഡെംബലെയ്ക്ക് നീട്ടി. ഉഗ്രന്‍ ഇടംകാലന്‍ ഷോട്ടിലൂടെ താരം വലകുലുക്കി. മുന്നിലെത്തിയ പിഎസ്ജി നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ഗണ്ണേഴ്‌സും മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ പിഎസ്ജി പ്രതിരോധത്തെ മറികടക്കാനായില്ല. ജയത്തോടെ ഫ്രഞ്ച് വമ്പന്മാര്‍ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. മേയ് എട്ടിനാണ് രണ്ടാം പാദസെമി.

അതേസമയം മറ്റൊരുസെമിയില്‍ ബുധനാഴ്ച ബാഴ്‌സലോണയും ഇന്റര്‍മിലാനും ഏറ്റുമുട്ടും. സ്പാനിഷ് കോപ്പ ഡെൽറേയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ കീഴടക്കി കപ്പുയർത്തിയതിന്റെ ആവേശത്തിലാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്.സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി കളിക്കാനില്ലാത്തത് ബാഴ്‌സയ്ക്ക് പ്രതിസന്ധിയുണ്ടാക്കും. പേശികൾക്കേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. പരിക്കിൽനിന്ന് മുക്തനായ ഇടതുവിങ്ബാക്ക് അലെസാൻഡ്രോ ബാൾഡെ ബാഴ്‌സാനിരയിൽ കളിക്കാൻ സാധ്യതയുണ്ട്. മുന്നേറ്റത്തിൽ ഫെറാൻ ടോറസ്, ലാമിൻ യമാൽ, ഡാനി ഒൽമോ, റഫീന്യ എന്നിവർ ഇറങ്ങും. ആദ്യപാദത്തിൽ മികച്ചജയത്തോടെ ഫൈനൽവഴി എളുപ്പമാക്കാനാകും പരിശീലകൻ ഹാൻസി ഫ്‌ളിക്കിന്റെ ശ്രമം.

Related Posts

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
41
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
56
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
Next Post

പുലിപ്പല്ല് കേസ് വേടന്റെ കലയ്ക്കും രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം; തിരുത്തപ്പെടേണ്ടതെന്ന് സുനിൽ പി ഇളയിടം

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
143
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
25
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
118
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
198
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025