• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്

cntv team by cntv team
April 27, 2025
in Crime, Highlights
A A
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ, 67കാരന് 29 വർഷം തടവ്
0
SHARES
427
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി ബസ്‌ സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പതിനാറുകാരിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക്‌ സ്‌പെഷ്യല്‍ കോടതിയാണ് 29 വര്‍ഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അമ്മാവനായ പ്രതിയെയാണ്‌ ജഡ്‌ജ് എസ്‌ രശ്‌മി ശിക്ഷിച്ചത്‌. 2022 ജനുവരി 31നാണ്‌ കേസിന് ആസ്പദമായ സംഭവം. വൈകീട്ട്‌ നാലരക്ക്‌ ട്യൂഷന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി കൊണ്ടോട്ടി ബസ്‌ സ്‌റ്റാന്റിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും ബസ്‌ സ്‌റ്റാന്റിനടുത്തുള്ള പ്രതിയുടെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. കൊണ്ടോട്ടി പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ഫാതില്‍ റഹ്‌മാന്‍ രജിസ്‌റ്റര്‍ ചെയ്‌ത് ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌ത കേസില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ എന്‍ മനോജ്‌ ആണ്‌ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ്‌ 20 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പോക്‌സോ ആക്‌ടിലെ അഞ്ച്‌ (എന്‍) വകുപ്പു പ്രകാരം 20 വര്‍ഷം കഠിന തടവ്‌, 70000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഏഴ്‌ മാസത്തെ അധിക തടവ്, 9 (എന്‍) വകുപ്പ്‌ പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവ്‌, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ. 

ഇതിനു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 342 പ്രകാരം കുട്ടിയെ തടഞ്ഞുവെച്ചതിന്‌ ഒരു വര്‍ഷത്തെ കഠിന തടവും 366 വകുപ്പ്‌ പ്രകാരം തട്ടിക്കൊണ്ടു പോയതിന്‌ മൂന്നു വര്‍ഷത്തെ കഠിന തടവ്‌, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയും ശിക്ഷയുണ്ട്‌. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക്‌ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Posts

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Crime

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

December 24, 2025
105
മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ
Crime

മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ

December 24, 2025
260
പാലക്കാട് ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം,  ആദിവാസി യുവാവിന് ഗുരുതര പരിക്ക്
Crime

പാലക്കാട് ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം, ആദിവാസി യുവാവിന് ഗുരുതര പരിക്ക്

December 24, 2025
146
കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
Crime

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ

December 20, 2025
1.4k
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Crime

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

December 19, 2025
314
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
Crime

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

December 19, 2025
289
Next Post
മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും'സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍'ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

Recent News

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

December 25, 2025
200
ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

December 24, 2025
202
‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

December 24, 2025
9
‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

December 24, 2025
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025