ചങ്ങരംകുളം:കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ
മുസ്‌ലിം യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി ‘ഓഫ്റോഡ് റൈഡ്’പ്രതിഷേധ സമരം സംഘടിപ്പിച്ചു.പാലക്കാട് ജില്ലാ അതിർത്തിയായ കൊള്ളനൂരിൽ നിന്ന് ആരംഭിച്ച റൈഡ് കുണ്ടും കുഴിയും നിറഞ്ഞ 5 കിലോമീറ്റർ താണ്ടി കൂനംമൂച്ചി സെന്ററിൽ സമാപിച്ചു.കപ്പൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യാസർ കൊഴിക്കര, ജനറൽ സെക്രട്ടറി റിയാസ് പറക്കുളം, മണ്ഡലം സെക്രട്ടറി സുധീർ കൊഴിക്കര, ഷബീർ മാരായംകുന്ന്, നൗഫൽ വെള്ളാളൂർ, സിറാജ് ആളത്ത്, എന്നിവർ നേതൃത്വം നൽകി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി സ്വാലിഹ് മാസ്റ്റർ ഫ്ലാഗ് കൈമാറി റൈഡ് ഉദ്ഘാടനം ചെയ്തു.കൂനംമൂച്ചിയിൽ ഷബീർ മാരായംകുന്ന് അധ്യക്ഷനായ സമാപന യോഗം യാസർ കൊഴിക്കര സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്എംകെ തങ്ങൾ ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം സുബൈർ കൊഴിക്കര നിർവഹിച്ചു.നൗഫൽ വെള്ളാളൂർ നന്ദി പറഞ്ഞു.