• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

cntv team by cntv team
April 25, 2025
in Kerala, UPDATES
A A
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അലേർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട്.

ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ കേരളതീരത്തും ലക്ഷദ്വീപിലും മാലിദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം

Related Posts

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
UPDATES

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
35
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
UPDATES

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
438
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി
UPDATES

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
93
കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ
Kerala

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

June 1, 2026
27
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ
Kerala

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

June 1, 2026
36
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

June 1, 2026
498
Next Post
‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; അടിയന്തര നിർദേശം നൽകി അമിത് ഷാ

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; അടിയന്തര നിർദേശം നൽകി അമിത് ഷാ

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
35
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
438
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
93
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025