നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി. പുതുമുഖ നടിയാണ് പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി.
വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ എഎംഎംഎ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമ നടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ടെന്നും അവർ പ്രതികരിച്ചു