• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മോഷണത്തിനു ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു; പക വീട്ടാൻ ഇരട്ടക്കൊല: ‍‍ഡിവിആർ കണ്ടെത്തി പൊലീസ്

cntv team by cntv team
April 23, 2025
in UPDATES
A A
മോഷണത്തിനു ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു; പക വീട്ടാൻ ഇരട്ടക്കൊല: ‍‍ഡിവിആർ കണ്ടെത്തി പൊലീസ്
0
SHARES
799
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയെന്നു പ്രതിയുടെ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. പ്രതി അമിത് ഉറാങ്ങിനെ ഇന്നു പുലർച്ചെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിൽ, നിർണായക തെളിവായ ഡിവിആർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് വീടിനു സമീപത്തെ കൈത്തോട്ടിൽനിന്ന് കണ്ടെത്തിയത്. ‍ തോട്ടിൽനിന്നു മൊബൈൽഫോണും കണ്ടെത്തി. മൊബൈൽ പ്രതി അമിത് വിജയകുമാറിന്റെ വീട്ടിൽനിന്നു മോഷ്ടിച്ചതെന്നു സംശയം. തെളിവെടുപ്പ് തുടരുകയാണ്

അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പും നടത്തി. കുടുംബം നൽകിയ പരാതിയെത്തുടർന്ന് ഇയാൾ സെപ്റ്റംബറിൽ അറസ്റ്റിലായിരുന്നു. ഏപ്രിൽ ആദ്യവാരമാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. പൊലീസ് കേസിനെ തുടർന്ന്, അസം സ്വദേശിയായ പെൺസുഹൃത്ത് അമിതുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങിയപ്പോൾ കാമുകി തന്നെ ഉപേക്ഷിച്ചു എന്ന് തിരിച്ചറിഞ്ഞതാണ് അമിതിനെ പ്രകോപിപ്പിച്ചത്. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അമിത് മൊഴി നൽകി.

തിങ്കളാഴ്ച രാത്രി 10നു ശേഷം കൊലപാതകം നടന്നെന്നാണു നിഗമനം. തിരുവാതുക്കൽ ജംക്‌ഷൻ വരെ ഓട്ടോയിൽ വന്നശേഷം പിന്നീട് 200 മീറ്ററോളം നടന്നാണ് വീട്ടിലെത്തിയത്. അമിതിനെ ഓട്ടോറിക്ഷാ ഡ്രൈവർ തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ മുന്നിലുള്ള പ്രധാന ഗേറ്റിനു സമീപമുള്ള ചെറിയ ഗേറ്റ് ചാടിക്കടന്നാണ് അമിത് ഉള്ളിൽ കടന്നത്. മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ടു വിടവുണ്ടാക്കി ജനൽ തുറന്നു. തുടർന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയിൽ ആഴത്തിലേറ്റ മുറിവിൽനിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Related Posts

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി
UPDATES

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
49
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി
UPDATES

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
15
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി
UPDATES

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
141
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി
UPDATES

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
22
ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
198
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ
UPDATES

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
56
Next Post
അതിർത്തി പൂർണമായി അടയ്ക്കും, പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം; ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

അതിർത്തി പൂർണമായി അടയ്ക്കും, പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം; ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

Recent News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
111
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
28
കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
52
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
293
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025