• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡൽഹിയിൽ തിരിച്ചെത്തി മോദി, സ്ഥിതിഗതികൾ ധരിപ്പിച്ച് ഡോവൽ; ഉന്നതതല യോഗം ചേരും

cntv team by cntv team
April 23, 2025
in UPDATES
A A
ഡൽഹിയിൽ തിരിച്ചെത്തി മോദി, സ്ഥിതിഗതികൾ ധരിപ്പിച്ച് ഡോവൽ; ഉന്നതതല യോഗം ചേരും
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും

ഭീകരാക്രമണ വാർത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലേക്ക് അയയ്ക്കുകയും സ്ഥിതിഗതികളുടെ വിലയിരുത്തൽ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതലയോഗം ചേർന്നതും സുരക്ഷാ ഏജൻസി മേധാവികളുമായി അമിത് ഷാ ചർച്ച നടത്തിയതും.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾ നടത്തും. വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651,7006058623

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്

ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

Related Posts

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
UPDATES

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
2
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.3k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
19
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
84
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
31
Next Post
വിവാഹം കഴിഞ്ഞ് 6 ദിവസം, ഹണിമൂൺ യാത്ര അന്ത്യയാത്രയായി;വിനയ്ക്കരികിൽ വിങ്ങലോടെ ഹിമാൻഷി

വിവാഹം കഴിഞ്ഞ് 6 ദിവസം, ഹണിമൂൺ യാത്ര അന്ത്യയാത്രയായി;വിനയ്ക്കരികിൽ വിങ്ങലോടെ ഹിമാൻഷി

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
1
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
11
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
2
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025