ചങ്ങരംകുളം: സൗഹാർദ്ദത്തിന്റേയും മത സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന കലാസംസ്കാരിക ആഘോഷ രാവ്. പാവിട്ടപ്പുറം ഫെസ്റ്റ് 2025 ഏപ്രിൽ 22 ചൊവ്വ,23 ബുധൻ എന്നീ തിയ്യതികളിൽ നടക്കും. ആദ്യ ദിനമായ ഇന്ന് വൈകീട്ട് സംഗീത, കലാ പരിപാടികളും പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങളും ഉണ്ടാകും. നാളെ വിവിധ ദേശക്കാർ ഒന്നിക്കുന്ന നാട്ടുകാഴ്ചകളുടെ അതിഗംഭീര ഒത്തുകൂടൽ. കേരളത്തിലെ പ്രമുഖ ബാൻഡ് സെറ്റ് കലാകാരന്മാർ അണിനിരക്കുന്ന മെഗാ ബാൻഡ് ഫെസ്റ്റ്. കൂടാതെ കണ്ണിനും മനസിനും കുളിർമയേകുന്ന പ്രകടനങ്ങളും അരങ്ങേറുമെന്നും പാവിട്ടപ്പുറം സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി സലീം, ട്രഷറർ അഷറഫ്, കൺവീനർ സൈഫു, മുസ്തഫ എന്നിവർ അറിയിച്ചു മെഗാ ബാൻഡ് ഫെസ്റ്റിലെ ടീമുകൾ: സെൻട്രൽ കമ്മിറ്റി പാവിട്ടപ്പുറം (സംഗീത് തിരൂർ), വടക്കൻ മല പാവിട്ടപ്പുറം(നവധാര പൂഞ്ഞാർ പാലാ), പോത്തങ്ങാടി കിഴിക്കര(ന്യൂ ഫ്രണ്ട്സ് ഇരിങ്ങാവൂർ), താഴത്തങ്ങാടി APJ നഗർ(സെന്റ് ജോസഫ് കോട്ടപ്പടി), ടീം Gok കുന്നുംപുറം (ശ്രീ രാഗം ബാൻഡ് തിരൂർ), WAAR പാവിട്ടപ്പുറം(വോയിസ് ഓഫ് പാലക്കാട്) Mr PKNZ പള്ളിക്കുന്ന്(ന്യൂ സംഗീത് തിരൂർ), ഷോട്ട് വാലി താഴത്തങ്ങാടി-APJ നഗർ(ഏഞ്ചൽ വോയ്സ് ആമ്പല്ലൂർ), BOYS OF മാങ്കുളം
നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അടക്കം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.