• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തി: ‘ജാട്ട്’ സിനിമയിലെ നായകന്‍ സണ്ണി ഡിയോള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

cntv team by cntv team
April 20, 2025
in UPDATES
A A
ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തി: ‘ജാട്ട്’ സിനിമയിലെ നായകന്‍ സണ്ണി ഡിയോള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അടുത്തിടെ പുറത്തിറങ്ങിയ ‘ജാട്ട്’ എന്ന സിനിമയിലെ ഒരു രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, രണ്ട് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചാബിലെ ജലന്തറിലാണ് കേസ് എടുത്തത്.

പരാതിയെത്തുടർന്ന്, ചലച്ചിത്ര നിർമ്മാതാക്കൾ ക്ഷമാപണം നടത്തുകയും ആ രംഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. നിർമ്മാതാക്കൾ ഇറക്കിയ പ്രസ്താവനയില്‍ “സിനിമയിലെ ഒരു പ്രത്യേക രംഗത്തില്‍ വലിയ പോരായ്മയുണ്ട്. ആ രംഗം സിനിമയിൽ നിന്ന് ഉടനടി നീക്കം ചെയ്തിട്ടുണ്ട്” എന്നാണ് പറഞ്ഞത്.

ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം. അതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു, സിനിമയിൽ നിന്ന് ആ രംഗം നീക്കം ചെയ്യാൻ ഞങ്ങൾ പെട്ടെന്ന് നടപടി സ്വീകരിച്ചു. വിശ്വാസങ്ങള്‍ വ്രണപ്പെട്ടെങ്കില്‍ എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ജലന്ധറിലെ സദർ പോലീസ് സ്റ്റേഷനില്‍ ചില ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് പടത്തിനെതിരെ പരാതി നല്‍കിയത്. ബിഎൻഎസിന്റെ സെക്ഷൻ 299 (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് പരാതി നൽകിയത്.

ചലച്ചിത്ര സംവിധായകൻ ഗോപിചന്ദ് മലിനേനി, നിർമ്മാതാവ് നിവീൻ മെലിനേനി എന്നിവർക്കെതിരെയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10നാണ് ജാട്ട് റിലീസ് ചെയ്തത്. യേശുക്രിസ്തുവിനോട് അനാദരവ് കാണിക്കുന്ന രീതിയില്‍ സിനിമയിലെ രംഗങ്ങള്‍ ഉണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.

ആദ്യ ഭാഗം പുറത്തിറങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോൾ സണ്ണി ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ജാട്ട് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ ജാട്ട് വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ജാട്ട് 2 ഇറങ്ങും എന്നാണ് പ്രഖ്യാപനം. 100 കോടിയോളം മുടക്കിയാണ് ജാട്ട് എടുത്തത് എന്നാണ് വിവരം.

ജാട്ട് 2വിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് “ജാട്ട് ഒരു പുതിയ ദൗത്യത്തിലേക്ക്! ജാട്ട്2” എന്നാണ്.

പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ രണ്ടാം ഭാഗവും ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യും. മൈത്രി മൂവീസ് മേക്കേഴ്‌സാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാതാക്കള്‍. സണ്ണി ടൈറ്റിൽ റോളിൽ എത്തുന്നത് ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Related Posts

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു
UPDATES

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു

November 28, 2026
151
വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു
UPDATES

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു

November 28, 2026
135
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ
UPDATES

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
103
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി
UPDATES

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

November 28, 2026
38
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു
UPDATES

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

November 28, 2026
61
പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന
UPDATES

പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

November 28, 2026
209
Next Post
പരാമർശങ്ങൾ വ്യക്തിപരം, ബിജെപിക്ക് ബന്ധമില്ല’: സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി

പരാമർശങ്ങൾ വ്യക്തിപരം, ബിജെപിക്ക് ബന്ധമില്ല’: സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി

Recent News

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു

November 28, 2026
151
ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
48
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

November 28, 2026
229
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025