• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അവൾക്കൊപ്പം, വിൻസിയുടെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പിന്തുണയുമായി ഡബ്ല്യൂസിസി

cntv team by cntv team
April 17, 2025
in Kerala
A A
അവൾക്കൊപ്പം, വിൻസിയുടെ  ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പിന്തുണയുമായി ഡബ്ല്യൂസിസി
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സിനിമാ സെറ്റിൽ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് പരാതി നൽകിയതിന് പിന്നാലെ നടി വിൻസി അലോഷ്യസിനെ പിന്തുണച്ച് ഡബ്ല്യൂസിസി. വിൻസിയുടെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുകയാണെന്ന് സംഘടന അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഡബ്ല്യൂസിസി പിന്തുണയുമായെത്തിയത്.പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്ന സത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ആഭ്യന്തര പരിശോധനാ സമിതിയിലാണെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി.*ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം*ഫിലിം സെറ്റിൽ വെച്ച് തൻ്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു.പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്ന സത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളിൽ സ്ത്രീകൾ ആദ്യം പരാതി നൽകേണ്ടത് ഐസിയിലാണ്.കേരളത്തിലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്.പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങൾക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നൽകാനായി വനിത ശിശു വികസന വകുപ്പ് വർക്‌ഷോപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാരും കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്.മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മൾ ഓരോരുത്തരും തങ്ങൾ പ്രവർത്തിക്കുന്ന സെറ്റിൽ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിർമ്മാതാവിൻ്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികൾക്ക് ഉയർന്നു വന്നാൽ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്ഐ.സിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ചേമ്പറിൻ്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്.ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിർവ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങൾ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതിൽ ഉൾപ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിർമ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സി യുടെ കാര്യക്ഷമമായ പ്രവർത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴിൽ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും.IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തിൽ വീണ്ടും അറിയിക്കട്ടെ.#അവൾക്കൊപ്പം

Related Posts

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി
Kerala

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
32
യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം
Crime

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

August 31, 2026
65
വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ
Kerala

വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

August 31, 2026
125
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം
Kerala

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
26
കാത്തിരിപ്പ് തുടരും: കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല
Kerala

കാത്തിരിപ്പ് തുടരും: കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല

August 31, 2026
11
ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത
Crime

ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

August 31, 2026
315
Next Post
150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Recent News

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
11
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
32
യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

August 31, 2026
65
വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

August 31, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025