• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ബേസിൽ എന്ന ‘ഹിറ്റ് മെഷീൻ’ ആവർത്തിക്കുന്നു; മികച്ച കളക്ഷനുമായി ‘മരണമാസ്സ്’

cntv team by cntv team
April 11, 2025
in Entertainment
A A
ബേസിൽ എന്ന ‘ഹിറ്റ് മെഷീൻ’ ആവർത്തിക്കുന്നു; മികച്ച കളക്ഷനുമായി ‘മരണമാസ്സ്’
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാള സിനിമയുടെ പ്രധാന റിലീസിം​ഗ് സീസണുകളില്‍ ഒന്നാണ് വിഷു. അതിനാല്‍ത്തന്നെ പ്രധാന ചിത്രങ്ങള്‍ വിഷു റിലീസുകളായി എത്തുന്നതും പതിവാണ്. ഇത്തവണയും അങ്ങനെതന്നെ. അതില്‍ ശ്രദ്ധ നേടിയ ഒന്നാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. മരണമാസ്സില്‍ ആ വിജയത്തുടര്‍ച്ചയ്ക്ക് സാധിക്കുമോ ബേസിലിന്? ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.1 കോടിയാണ്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളും തമിഴില്‍ നിന്ന് അജിത്ത് കുമാര്‍ ചിത്രവും ഒരുമിച്ച് എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇത് പരി​ഗണിക്കുമ്പോള്‍ മോശമില്ലാത്ത കളക്ഷനാണ് ഇത്. അതേസമയം മലയാളം വിഷു ചിത്രങ്ങള്‍ വാരാന്ത്യ ബോക്സ് ഓഫീസില്‍ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Posts

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
42
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
90
തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
124
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
102
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
Next Post
അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Recent News

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
139
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

September 13, 2026
520
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

September 13, 2026
70
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

September 13, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025