ചങ്ങരംകുളം:നന്നംമുക്ക് ശ്രീ മണലിയാർക്കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനവും പൊങ്കാല സമർപ്പണവും ബുധനാഴ്ച നടക്കും. ചടങ്ങുകൾ കളഭാഭിഷേകത്തോടുകൂടി നടക്കുന്നതായിരിക്കും നാഗങ്ങൾക്ക് നൂറും പാലും നിവേദ്യം,എന്നിവ തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.കളഭാഭിഷേകം, പൊങ്കാല സമർപ്പണം. നാഗങ്ങൾക്ക് നൂറും പാലും നിവേദ്യം നടത്തുന്നതിന് താൽപ്പര്യമുള്ളവർ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.അന്നേ ദിവസം കല്ലൂർമ്മ പട്ടിക്കാട്ട് ജാനകി ടീച്ചറുടെ സ്‌മരണാർത്ഥം പ്രസാദഊാട്ടും,കല്ലൂർമ്മ പടിക്കൽ തങ്കം വകയായി പ്രഭാതഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.