ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പ്രതികളിലേക്ക് എക്സൈസ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സംഭവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അറസ്റ്റിനുശേഷം ഇവരുടെ ഫോൺ കോളുകളും ഇവരുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കൂടുതൽ പ്രതികളിലേക്ക് നീങ്ങുന്നത്.അടുത്ത ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യത. ഹൈബ്രിഡ് കഞ്ചാവിന്റെ പിന്നിൽ വൻ റാക്കറ്റ് ഉണ്ട് എന്നുള്ളതാണ് എക്സൈസിന്റെ വിലയിരുത്തൽ. കേസിലെ പ്രതിയായ തസ്ലീമ സുൽത്താന്റെ ബന്ധുക്കളെയും, ബന്ധങ്ങളെയും കുറിച്ച് എക്സൈസ് അന്വേഷിച്ചു വരുന്നു. ഒപ്പം ഉണ്ടായിരുന്ന മണ്ണഞ്ചേരി സ്വദേശി ഫിറോസിനും മയക്കുമരുന്നുമായ് മറ്റ് ബന്ധങ്ങൾ ഉള്ളതായി എക്സൈസ് സംശയിക്കുന്നു.അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാൻ എക്സൈസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. തുടര്‍ന്ന് 22 ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.കേസിലെ പ്രതിയായ തസ്ലീമ സുല്‍ത്താന തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസിജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ കേസ് വ്യാജവും കെട്ടിച്ചമച്ചതുമെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസില്‍ എക്സൈസ്, ശ്രീനാഥിനെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല.