• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കത്തോലിക്ക സഭയുടെ സ്വത്ത് വിവരം സംബന്ധിച്ച് ഓർഗനൈസറിൽ ലേഖനം; അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ സമുദായമെന്ന് രാഹുൽ

cntv team by cntv team
April 5, 2025
in UPDATES
A A
കത്തോലിക്ക സഭയുടെ സ്വത്ത് വിവരം സംബന്ധിച്ച് ഓർഗനൈസറിൽ ലേഖനം; അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ സമുദായമെന്ന് രാഹുൽ
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദില്ലി: കത്തോലിക്ക സഭയുടെ സ്വത്ത് വിവരം സംബന്ധിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം വിവാദമാകുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കത്തോലിക്ക സഭക്കാണ് ഏറ്റവുമധികം ആസ്തിയെന്ന ലേഖനം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്‍റെ അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ സമുദായമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. വിവാദമായതോടെ ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ലേഖനം പിന്‍വലിച്ചു.

വഖഫ് ബില്‍ പാര്‍ലമനര്‍റിന്‍റെ ഇരു സഭകളിലും പാസായതിന് തൊട്ട് പിന്നാലെ ഓര്‍ഗനൈസറില്‍ വന്ന ലേഖനമാണ് വിവാദമാകുന്നത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി വഖഫ് ബോര്‍ഡിനാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ കത്തോലിക്ക സഭക്കാണ് ആസ്ത കൂടുതലുള്ളതെന്നാണ് ലേഖനം ചൂണ്ടിക്കാട്ടിയത്. 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികള്‍ക്കുണ്ടെന്നും ഇരുപതിനായിരം കോടി രൂപ മൂല്യം വരുമെന്നും ലേഖനത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയില്‍ വന്നതാണ് സ്വത്തില്‍ ഏറിയ പങ്കുമെന്നും ലേഖനം ആരോപിച്ചു.

1927ല്‍ ചര്‍ച്ച് ആക്ച് കൊണ്ടുവന്നതിലൂടെ സ്വത്തും വര്‍ധിച്ചു. സഭക്ക് വരുമാന സ്രോതസായി സ്കൂളുകളും, ആശുപത്രികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം 2012ലെ കണക്കും വിശദീകരിക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലകളില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം ന‍ടത്തിയതായും ലേഖനത്തില്‍ ആക്ഷേപമുണ്ട്.

അതേസമയം ലേഖനം ഉയര്‍ത്തിക്കാട്ടിയാണ് വഖഫ് നിയമ ഭേദഗതിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ട സര്‍ക്കാരിന്‍റെ അടുത്ത ലക്ഷ്യം ക്രൈസ്തവ സമൂഹമാണെന്ന ആക്ഷേപം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മുസ്ലീങ്ങളെ ഉന്നമിട്ട സര്‍ക്കാര്‍ വൈകാതെ മറ്റ് സമുദായങ്ങളെയും ഉന്നമിടുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കെ സി വേണുഗോപാലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ആശങ്ക പങ്കുവച്ചു.

രാജ്യത്തുടനീളം ക്രൈസ്തവരെ ആക്രമിക്കുകയും കേരളത്തിൽ വന്ന് ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും പറയുന്നവർ ആട്ടിൻതോലിട്ട ചെന്നായകളാണെന്നും അവരെ തിരിച്ചറിയാൻ ക്രൈസ്തവ സമൂഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡി സതീശൻ പറഞ്ഞു. വഖഫ് ബില്ലിനെ എതിർത്ത കോണ്‍ഗ്രസിന് ലേഖനം ആയുധമാകുകയാണ്. വിവാദമായതോടെ ലേഖനം ഓര്‍ഗനൈസർ പിന്‍വലിച്ചു. എന്നാൽ ലേഖനത്തോട് സഭാ നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
99
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
40
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
98
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
283
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
81
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
141
Next Post
പാർട്ടി രൂപീകരണം സജീവ പരിഗണനയിൽ: താമരശ്ശേരി രൂപതാധ്യക്ഷൻ

പാർട്ടി രൂപീകരണം സജീവ പരിഗണനയിൽ: താമരശ്ശേരി രൂപതാധ്യക്ഷൻ

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
52
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
55
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
37
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025