അക്കികാവ് കടങ്ങോട്
റോഡിൽ ആൽത്തറ പുത്തൻ കുളത്തിന്
സമീപം
നിയന്ത്രണം വിട്ട ഓമിനി വൺ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വരികയായിരുന്ന കരിക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുറന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ എത്തി തകർന്ന വൈദ്യുതി കാൽ മാറ്റി സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.അപകടത്തിൽ ഓമിനി വാനിന്റെ മുൻഭാഗം ഭാഗികമായി തകർന്നു









