ചങ്ങരംകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂക്കുതല പത്മശ്രീ ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവൻ്റെ ഒന്നാമത്തെ നിലയിൽ ആരംഭിക്കുന്ന മംഗലത്തേരി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ ഡോ. ഇ. എൻ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.. നന്നമുക്ക് യൂണിറ്റ് പ്രസിഡണ്ട് പി.ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.പകരാവൂർ കൃഷ്ണൻ നമ്പൂതിരി , മംഗലത്തേരി ശ്രീദേവി ടീച്ചർ എന്നിവർ ചേർന്ന ഭദ്രദീപം കൊളുത്തി . പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമിതി അംഗം ദാമോദരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവും ‘നണം മുക്ക് യൂണിറ്റ് അംഗവുമായ സാഹിത്യക്കാരൻ ഡോ. വി. മോഹന കൃഷ്ണനെ യോഗത്തിൽ വെച്ച് അനുമോദിച്ചു. യൂണിറ്റ് സെകട്ടറി പി.എൻ. കൃഷ്ണമൂർത്തി, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ് രാമകൃഷ്ണൻ മാസ്റ്റർ, കെ.വി. ശരീന്ദ്രൻ, മാനേജ്മെൻ്റ് ട്രയിനർ കിരൺ കേശവൻ, ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മായിൽ മാസ്റ്റർ, വി. വി. ഭരതൻ, കെ.വി. യൂസഫ് മാസ്റ്റർ, കെ.വി. കൃഷ്ണൻ പോറ്റി , പി.എം. സതീശൻ, കെ.വി. അബ്ദുമാസ്റ്റർ, ഇ. വനജാക്ഷി , പി.കെ. രാജൻ, ഇ. ഉണ്ണിമാധവൻ എന്നിൽ പ്രസംഗിച്ചു. കെ.കൃഷ്ണദാസ് കൃതജ്ഞത രേഖപ്പെടുത്തി.