• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് സേന; പിടികൂടിയത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കള്‍

cntv team by cntv team
April 5, 2025
in Kerala
A A
ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് സേന; പിടികൂടിയത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കള്‍
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്ന് എക്‌സൈസ് സേന. മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്ന് നടത്തിയ 362 ഉള്‍പ്പെടെ 13639 റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്.അബ്കാരി കേസുകളില്‍ 66ഉം മയക്കുമരുന്ന് കേസുകളില്‍ 67ഉം വാഹനങ്ങള്‍ പിടിച്ചു. അബ്കാരി കേസുകളില്‍ പ്രതിചേര്‍ന്ന 1580 പേരില്‍ 1501 പേരെയും, മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്ത 1358 പേരില്‍ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളില്‍ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത എക്‌സൈസിനെയും, പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് സേനകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ പരിശോധനകളും നടപടികളും എക്‌സൈസ് തുടരുമെന്നും മന്ത്രി അറിയിച്ചു.566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിന്‍, 143.67 ഗ്രാം മെത്താഫെറ്റമിന്‍, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയില്‍, 16 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 2.4 ഗ്രാം എല്‍എസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലര്‍ന്ന ചോക്കലേറ്റ്, 59.4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ന്ന ഭാങ് എന്നിവ പിടിച്ചെടുക്കാനായി. ഇതിന് പുറമേ 16997 ലിറ്റര്‍ സ്പിരിറ്റ്, 290.25 ലിറ്റര്‍ ചാരായം, 4486.79 ലിറ്റര്‍ അനധികൃത വിദേശമദ്യം, 964.5 ലിറ്റര്‍ വ്യാജകള്ള്, 11858 ലിറ്റര്‍ വാഷ്, 4252.39 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 1174 ഗ്രാം സ്വര്‍ണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. 3511 സ്‌കൂള്‍ പരിസരം, 1150 ബസ് സ്റ്റാന്‍ഡ് പരിസരം, 328 റെയില്‍വേ സ്റ്റേഷന്‍ പരിസരം, 469 ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ പരിശോധന നടത്താന്‍ എക്‌സൈസിന് കഴിഞ്ഞു.

Related Posts

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Kerala

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
126
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും
Kerala

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
44
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
103
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
Kerala

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
39
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും
Kerala

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

September 10, 2026
56
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്
Kerala

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
29
Next Post
അക്കികാവ് കടങ്ങോട്റോഡിൽ നിയന്ത്രണം വിട്ട ഓമിനി വൺ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം

അക്കികാവ് കടങ്ങോട്റോഡിൽ നിയന്ത്രണം വിട്ട ഓമിനി വൺ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി അപകടം

Recent News

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
126
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
44
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
103
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025