മഞ്ചേരി:ആർഎസ്എസ് നേതാവായിരുന്ന പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ.കെ.ഷംനാദ് എന്ന ഷംനാദ് ഇല്ലിക്കലിനെ (33) എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് 3 വർഷമായി ഒളിവിലായിരുന്ന ഷംനാദിനെ കൊച്ചിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കൊച്ചിയിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇയാൾ. ഷംനാദിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് എൻഐഎ 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഷംനാദ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു