ചങ്ങരംകുളം:രോഗിയുമായി പോയ ആംബുലന്‍സ് രോഗിക്ക് ഒപ്പം വന്നിരുന്നവരുടെ കാറിന് പുറകില്‍ ഇടിച്ച് അപകടം.വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്‍വശത്താണ് അപകടം.ആത്മഹത്യക്ക് ശ്രമിച്ച് അതീവ ഗുരുതരാവസ്ഥയിലായ എടപ്പാള്‍ സ്വദേശിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.ആംബുലന്‍സിന് തൊട്ടുമുന്നിലായി പോയിരുന്ന രോഗിക്ക് ഒപ്പമുള്ളവര്‍ സഞ്ചരിച്ച കാറിന് പിന്നിലാണ് ആംബുലന്‍സ് ഇടിച്ചത്.മറ്റൊരു വാഹനം റോഡിലേക്ക് തിരിച്ചതോടെ കാര്‍ പെട്ടത് ബ്രേക്കിട്ടതാണ് അപകട കാരണം.അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു.എടപ്പാളില്‍ നിന്ന് ഐസിയു സംവിധാനമുള്ള മറ്റൊരു ആംബുലന്‍സ് എത്തിയാണ് രോഗിയെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്