• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

CMRL-എക്‌സാലോജിക് കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യില്ല

cntv team by cntv team
April 4, 2025
in UPDATES
A A
CMRL-എക്‌സാലോജിക് കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യില്ല
0
SHARES
243
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ പ്രതി ചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ അറസ്റ്റ് ചെയ്തേക്കില്ല. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്‌ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ.യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Related Posts

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
UPDATES

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

December 25, 2025
145
ചങ്ങരംകുളം നന്നംമുക്ക് പരേതനായ കൊട്ടിലിങ്ങൽ ചാപ്പൻ ന്റെ ഭാര്യ നാരായണി നിര്യാതയായി
UPDATES

ചങ്ങരംകുളം നന്നംമുക്ക് പരേതനായ കൊട്ടിലിങ്ങൽ ചാപ്പൻ ന്റെ ഭാര്യ നാരായണി നിര്യാതയായി

December 24, 2025
133
മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി
UPDATES

മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി

December 24, 2025
146
മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല
UPDATES

മലപ്പുറത്ത് ഭൂമികുലുക്കമെന്ന് നാട്ടുകാർ; കോട്ടയ്ക്കലിൽ അസാധാരണ മുഴക്കം, ഔദ്യോഗിക സ്ഥിരീകരണമില്ല

December 24, 2025
180
SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം
UPDATES

SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

December 24, 2025
132
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു
UPDATES

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
235
Next Post
ഇത് ചരിത്രം! 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം ”എമ്പുരാന്‍”; സന്തോഷമറിയിച്ച് മോഹൻലാൽ

ഇത് ചരിത്രം! 100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം ”എമ്പുരാന്‍”; സന്തോഷമറിയിച്ച് മോഹൻലാൽ

Recent News

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

December 25, 2025
145
ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

December 24, 2025
192
‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

December 24, 2025
9
‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

December 24, 2025
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025