തിരുവനന്തപുരം: കുതിച്ചുയർന്നുകൊണ്ടിരുന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 1280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതാദ്യമായാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6,873 രൂപയും പവന് 54,984 രൂപയുമാണ്.രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് ഇന്നത്തെ വിലക്കുറവിന് കാരണം. ഇന്നലെ വ്യാപാരം പുരോഗമിക്കാറായപ്പോൾ രാജ്യാന്തര വില 3,050 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് സ്‌പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,099.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിന് മുകളിലായിരുന്ന വിലയിലാണ് താഴേക്ക് പതിച്ചത്. ഇന്ന് രാജ്യാന്തര വില ഉയർന്നില്ലെങ്കിൽ നാളെയും ഇന്ത്യയിൽ സ്വർണ വില കുറഞ്ഞേക്കാം.ഇന്നത്തെ വിലയുടെ കൂടെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,685 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും. എന്നാൽ ചില ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില ഈടാക്കാനും സാദ്ധ്യതയുണ്ട്.ഏപ്രിൽ മാസത്തെ സ്വർണ വിലഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ










