കോട്ടയം: പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കോട്ടയം പാലായിലാണ് സംഭവം. കരൂര്‍ സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്.വീട്ടില്‍ ജോലിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തേക്ക് പോയ സമയം യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോളിന്റെ തല യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.