• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി പിൻവലിക്കണം’; പ്രതിരോധ മന്ത്രിക്ക് കത്ത്

cntv team by cntv team
April 1, 2025
in UPDATES
A A
‘മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി പിൻവലിക്കണം’; പ്രതിരോധ മന്ത്രിക്ക് കത്ത്
0
SHARES
275
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ച് അഖില ഭാരതീയ മലയാളി സംഘ്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. എമ്പുരാനിലെ കഥാപാത്രത്തിലൂടെ സൈനിക പദവിയുടെ അന്തസ് കളഞ്ഞെന്നാണ് അഖില ഭാരതീയ മലയാളി സംഘ് ആരോപിച്ചിരിക്കുന്നത്. രാജ്യസ്‌നേഹമുണർത്തുന്ന രീതിയിലുള്ള നിരവധി ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. ഇത് യുവാക്കളെ പ്രചോദിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. എന്നാൽ മോഹൻലാൽ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ ഹിന്ദുക്കളെയും രാജ്യത്തെയും അപമാനിക്കുന്നതാണെന്ന് കത്തിൽ പറയുന്നു.എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ബി ജെ പി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വിജേഷാണ് ഹർജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നെന്നും അതിനാൽ പ്രദർശനം തടയണമെന്നാണ് ഹർജിയിൽ പറയുന്നത്. എമ്പുരാനിൽ ദേശീയ അന്വേഷണ ഏജൻസിയെ വികലമായി ചിത്രീകരിക്കുന്നു. കൂടാതെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അതിനാൽ അടിയന്തരമായി സിനിമയുടെ പ്രദർശനം നിർത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേന്ദ്ര ഫിലിം സെൻസർ ബോർഡിനെയടക്കം എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത്.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
56
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
109
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
43
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
152
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
261
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
543
Next Post
മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ച സംഭവം; എസ്‌ഐയെ പിരിച്ചുവിട്ടേക്കും

മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ച സംഭവം; എസ്‌ഐയെ പിരിച്ചുവിട്ടേക്കും

Recent News

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

August 5, 2026
7
ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

August 5, 2026
10
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
20
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

August 5, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025