• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

‘രാജ്യത്തെ  സേവിക്കാൻ  പ്രചോദനം’; ആർഎസ്‌എസ് ആസ്ഥാനത്ത് മോദി, സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രി

cntv team by cntv team
March 30, 2025
in Highlights, National, Politics
A A
‘രാജ്യത്തെ  സേവിക്കാൻ  പ്രചോദനം’; ആർഎസ്‌എസ് ആസ്ഥാനത്ത് മോദി, സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രി
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്‌‌എസ് ആസ്ഥാനം സന്ദർശിച്ചു. രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിലെത്തിയ മോദിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് സ്വീകരിച്ചത്. ആർഎസ്‌എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. 2013ലാണ് അവസാനമായി മോദി ആർഎസ്‌എസ് ആസ്ഥാനത്തെത്തിയത്. സന്ദർശനത്തിനിടെ ആർഎസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. ഭരണഘടനാ ശിൽപി ഡോ.ബി ആർ അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും അദ്ദേഹം സന്ദർശിച്ചു. ആ‌ർഎസ്‌എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്‌മരണയ്ക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി പങ്കെടുക്കും.

പ്രധാമന്ത്രിയുടെ സന്ദർശനം ചരിത്രപരമെന്നാണ് ആർഎസ്‌എസ് പ്രതികരിച്ചത്. ആർഎസ്‌എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചുവെന്ന് ആർഎസ്‌എസ് നേതാവ് അശുതോഷ് അദോനി പറഞ്ഞു. രാജ്യത്തെ സേവിക്കാൻ ആർഎസ്‌എസ് പ്രചോദനമെന്നാണ് മോദി വിസിറ്റേഴ്‌‌സ് ബുക്കിൽ കുറിച്ചത്. ആർഎസ്‌എസ് നൂറ് വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് മോദിയുടെ സന്ദർശനം. വാർഷികാഘോഷങ്ങൾ ഒക്‌ടോബറിലാണ് ആരംഭിക്കുന്നത്. ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചതിന്റെ വിവരങ്ങളും ചിത്രങ്ങളും മോദി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

Related Posts

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍
National

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

October 27, 2025
147
‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത
National

‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

October 27, 2025
242
ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം
National

ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം

October 27, 2025
165
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി
National

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

October 27, 2025
78
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും
National

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

October 27, 2025
89
ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റം വരുത്താന്‍ അധികാരമുണ്ട് : ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയില്‍
National

ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റം വരുത്താന്‍ അധികാരമുണ്ട് : ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയില്‍

October 27, 2025
152
Next Post
‘അഡ്ജസ്റ്റ് ചെയ്യാമോയെന്ന് അയാൾ ചോദിച്ചു, സിനിമയിൽ അവസരം കിട്ടാൻ ചിലർ ചെയ്യുന്നത് ബാധിക്കുന്നത് ഞങ്ങളെ പോലുളളവരെ’

'അഡ്ജസ്റ്റ് ചെയ്യാമോയെന്ന് അയാൾ ചോദിച്ചു, സിനിമയിൽ അവസരം കിട്ടാൻ ചിലർ ചെയ്യുന്നത് ബാധിക്കുന്നത് ഞങ്ങളെ പോലുളളവരെ'

Recent News

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
318
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
323
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
68
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025