• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഇനി ഡി.കെ.യുടെ ഊഴം, കർണാടകയിൽ നേതൃമാറ്റം

cntv team by cntv team
May 28, 2026
in National
A A
രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഇനി ഡി.കെ.യുടെ ഊഴം, കർണാടകയിൽ നേതൃമാറ്റം
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് നടന്ന ഈ പ്രാതലിനെ ‘അനൗദ്യോഗിക മന്ത്രിസഭായോഗം’ എന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.

നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത്. എന്നാൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പടിയിറക്കം വേഗത്തിലാക്കാൻ വ്യാഴാഴ്ച ഗവർണർ താവർ ചന്ദ് ഗഹ്ലോതിനെ സന്ദർശിക്കാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം.

രാജി സമർപ്പിക്കാനാണിതെന്നാണ് വിവരം.സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തി.

സംസ്ഥാനത്തെ സമുന്നത ഒ.ബി.സി. നേതാവായ സിദ്ധരാമയ്യയെ പിണക്കാതെ അദ്ദേഹംതന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്ന സാഹചര്യമൊരുക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചൊവ്വാഴ്ച ആറുമണിക്കൂറോളം നീണ്ട ചർച്ചയിൽ തനിക്കാണ് ആകെയുള്ള 134-ൽ 100 എം.എൽ.എ.മാരുടെയും പിന്തുണയെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ തന്നെ തുടരാൻ അനുവദിക്കണമെന്നും സിദ്ധാരാമയ്യ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ രണ്ടരവർഷം കഴിഞ്ഞാൽ സ്ഥാനം മാറാമെന്ന ധാരണയുള്ളതിനാൽ, പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ രാജിവെക്കണമെന്ന് ഖാർഗെ നിർദേശിച്ചതായാണ് അറിയുന്നത്. കോൺഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രിയുള്ളത്. കർണാടകയിലെ പ്രമുഖ ജാതിവിഭാഗമായ കുറുബ ഗൗഡയിൽ നിന്നുള്ള സിദ്ധാരാമയ്യയെ പിണക്കാതെ അനുനയിപ്പിക്കാനായിരുന്നു ആദ്യം മുതൽ കോൺഗ്രസ് ശ്രമിച്ചത്.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കർണാടകയിൽ എം.എൽ.സി.യായ മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് സൂചന.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
282
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
44
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
76
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
494
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
78
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
78
Next Post
മഴ മുന്നറിയിപ്പിൽ മാറ്റം,ശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം,ശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
1
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
2
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025