• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

എമ്പുരാൻ വിവാദം, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് പൃഥ്വിരാജ്

cntv team by cntv team
March 30, 2025
in Entertainment, Kerala
A A
എമ്പുരാൻ വിവാദം, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് പൃഥ്വിരാജ്
0
SHARES
250
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എമ്പുരാൻ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ മോഹൻലാൽ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

മോഹൻലാലിന്റെ ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു.

രു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…

സ്നേഹപൂർവ്വം മോഹൻലാൽ

എമ്പുരാൻ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചിത്രത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ഇതിനിടെ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയും ചെയ്തു.

Related Posts

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

July 8, 2026
36
പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം; മന്ത്രിസഭായോഗത്തിൽ തീരുമാനമായി
Kerala

പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

July 8, 2026
6
വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം
Kerala

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

July 8, 2026
292
ഐടി കമ്പനി പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചു, ഓൺലൈൻ ടാസ്കുകൾ നൽകി, 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ
Crime

ഐടി കമ്പനി പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചു, ഓൺലൈൻ ടാസ്കുകൾ നൽകി, 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ

July 8, 2026
51
ഓണം ബമ്പർ; ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി, മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചു
Kerala

ഓണം ബമ്പർ; ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി, മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചു

July 8, 2026
168
മുന്നറിയിപ്പുകളില്‍ മാറ്റം, മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

മുന്നറിയിപ്പുകളില്‍ മാറ്റം, മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

July 8, 2026
71
Next Post
‘രാജ്യത്തെ  സേവിക്കാൻ  പ്രചോദനം’; ആർഎസ്‌എസ് ആസ്ഥാനത്ത് മോദി, സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രി

'രാജ്യത്തെ  സേവിക്കാൻ  പ്രചോദനം'; ആർഎസ്‌എസ് ആസ്ഥാനത്ത് മോദി, സന്ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രി

Recent News

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

July 8, 2026
36
പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

പിഎസ്‌സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

July 8, 2026
6
വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

July 8, 2026
292
ഐടി കമ്പനി പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചു, ഓൺലൈൻ ടാസ്കുകൾ നൽകി, 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ

ഐടി കമ്പനി പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചു, ഓൺലൈൻ ടാസ്കുകൾ നൽകി, 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ

July 8, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025