തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ എസ് ഐ റാഫിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.കഴിഞ്ഞ ദിവസം അദ്ദേഹത്തിനായി യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു. ഇന്നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് കുടുംബ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.