• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അവളുടെ മുഖം വികൃതമാക്കലായിരുന്നു ലക്ഷ്യം, ആസിഡൊഴിച്ച് സ്വന്തം കൈയിൽ പരീക്ഷണം’; പ്രശാന്തിന്റെ മൊഴി പുറത്ത്

cntv team by cntv team
March 26, 2025
in UPDATES
A A
‘അവളുടെ മുഖം വികൃതമാക്കലായിരുന്നു ലക്ഷ്യം, ആസിഡൊഴിച്ച് സ്വന്തം കൈയിൽ പരീക്ഷണം’; പ്രശാന്തിന്റെ മൊഴി പുറത്ത്
0
SHARES
631
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ​ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല. തുടർന്നാണ് ആസിഡ് കുപ്പിയുമായി പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയത്. കൂടെ വരാൻ പറ്റുമോ എന്ന് അവിടെ വെച്ചും പ്രവിഷയോട് ചോദിച്ചു. എന്നാൽ അവർ വിസമ്മതിച്ചു. തുടർന്നാണ് വണ്ടിയിൽ സൂക്ഷിച്ച ആസിഡ് പുറത്തെടുത്ത് പ്രവിഷയുടെ ശരീരത്തിൽ ഒഴിച്ചതെന്നും പ്രതി. മേപ്പയ്യൂരിലെ കടയിൽ നിന്നാണ് ആസിഡ് വാങ്ങിച്ചതെന്നും പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിക്കുനേരേ മുൻഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂർ കൂട്ടാലിട പൂനത്ത് കാരടിപറമ്പിൽ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്. പ്രവിഷ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട മുൻ ഭർത്താവ് നടുവണ്ണൂർ തിരുവോട് കാരടിപറമ്പിൽ പ്രശാന്ത് (36) മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടിമയാണ് പ്രശാന്തെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാർഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു. കൈയിൽ സ്റ്റീൽകുപ്പിയിൽ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിൻതിരിഞ്ഞോടവേ ശരീരത്തിന്റെ പിൻഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാർഡിലെ ബാത്ത്റൂമിലേക്ക് പ്രവിഷ ഓടിക്കയറി. ഈസമയം പ്രശാന്ത് റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ രക്ഷപ്പെട്ടു. ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രവിഷയുടെ മൊഴി രേഖപ്പെടുത്തി. മൂന്നുവർഷം മുൻപാണ് കുടുംബക്കോടതിവഴി ഇവർ ബന്ധം വേർപിരിഞ്ഞത്. ഇവരുടെ രണ്ട് ആൺകുട്ടികൾ അച്ഛനൊപ്പമാണ്. ഒരുവർഷം മുൻപ് വീട്ടിൽക്കയറി പ്രവിഷയെയും അമ്മയെയും അടിച്ച് പരിക്കേൽപ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുർവേദചികിത്സ നടത്തിയതെന്നും പറയുന്നു. രണ്ടുദിവസം മുൻപ് പ്രശാന്ത് പ്രവിഷയെ കാണാനെത്തിയിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ജീവനക്കാരിയാണ് പ്രവിഷ. പ്രശാന്ത് തൃശ്ശൂരിൽ ടാക്സി ഡ്രൈവറാണ്.

Related Posts

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും
UPDATES

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
1
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
2
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം
UPDATES

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
2
ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

December 26, 2025
2
എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് മികവാർന്ന തുടക്കം.
UPDATES

എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് മികവാർന്ന തുടക്കം.

December 26, 2025
2
തണൽ അയൽകൂട്ടാംഗങ്ങൾ ശബരിമല ഇടത്താവളം സന്ദർശിച്ചു
UPDATES

തണൽ അയൽകൂട്ടാംഗങ്ങൾ ശബരിമല ഇടത്താവളം സന്ദർശിച്ചു

December 26, 2025
2
Next Post
പാലക്കാട് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ അച്ഛനും മകനും ഇരിക്കുന്നതിനിടെ തീ ആളിക്കത്തി; 6 വയസ്സുകാരന് പൊള്ളലേറ്റു

പാലക്കാട് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ അച്ഛനും മകനും ഇരിക്കുന്നതിനിടെ തീ ആളിക്കത്തി; 6 വയസ്സുകാരന് പൊള്ളലേറ്റു

Recent News

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
1
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
2
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
2
ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

December 26, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025