• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമ്മേടെ പൊന്നു മോളേ’, ഏകമകളും പോയി; ഫോൺ കോളിൽ ആരെന്ന് കണ്ടെത്തണം,മരണത്തിൽ അസ്വാഭാവികതയെന്ന് കുടുംബം’പരാതിയില്‍ അന്വേഷണം

cntv team by cntv team
March 26, 2025
in UPDATES
A A
അമ്മേടെ പൊന്നു മോളേ’, ഏകമകളും പോയി; ഫോൺ കോളിൽ ആരെന്ന് കണ്ടെത്തണം,മരണത്തിൽ അസ്വാഭാവികതയെന്ന് കുടുംബം’പരാതിയില്‍ അന്വേഷണം
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പോലീസിനും പരാതി നൽകി. പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു

എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമിൽ പോകുന്ന വഴിക്ക് റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള റെയിൽവേ ട്രാക്കിൽ കൂടി പോകണമെങ്കിൽ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടിൽ റെയിൽവേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവൾ റൂട്ട് മാറ്റിയത്. ചാനലിൽ പറഞ്ഞു കേട്ടു,ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെവെച്ച് ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.ചെറുപ്രായത്തിൽ തന്നെ മേഘയ്ക്ക് ജോലി ലഭിച്ചു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.മനസ്സിനെ വല്ലാതെ ഉലച്ച സംഭവത്തെക്കുറിച്ച് പ്രിയപ്പെട്ടവരോടു പോലും ഉരിയാടാതെയാണ് മേഘ ജീവിതത്തിൽ നിന്ന് അകന്നുപോയത്. പഞ്ചാബിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.

മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈൽ കണ്ടെടുത്ത് കോൾ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു.

ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയ മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഇത് ശരിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.

Related Posts

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
UPDATES

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

September 4, 2026
15
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
31
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
58
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു
UPDATES

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
35
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു

September 4, 2026
29
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍
UPDATES

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

September 3, 2026
258
Next Post
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Recent News

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
146
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
7
ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

September 4, 2026
33
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025