• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി മാനസികരോ​ഗിയല്ല, ‘കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിന്റെ പക’; കുറ്റപത്രം സമര്‍പ്പിച്ചു

cntv team by cntv team
March 25, 2025
in UPDATES
A A
നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി മാനസികരോ​ഗിയല്ല, ‘കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിന്റെ പക’; കുറ്റപത്രം സമര്‍പ്പിച്ചു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽപോലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂർ കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകളുൾപ്പെടെ ചെന്താമരയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൃത്യം നടന്ന് 60 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണ് കേസിലുള്ളത്. കേസിൽ ഒരു ദൃക്സാക്ഷിയാണുള്ളത്. സുധാകരന്റെ മാതാവ് ലക്ഷ്മിയെ പ്രതി ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടെന്ന ദൃക്സാക്ഷി ​ഗീരീഷിന്റെ മൊഴി കേസിൽ നിർണായകമാകും. കൊലയിലേക്ക് നയിച്ചത് വ്യക്തി വിരോധമാണെന്നും കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. ശാസ്ത്രീയ പരിശോധനയിൽ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വെട്ടുകത്തിയുടെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡിഎൻഎ ലഭിച്ചതും പ്രതിയുടെ ലുങ്കിയിൽ നിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതും കേസിൽ നിർണായകമാകും. പ്രതി മാനസികരോ​ഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇടംകൈയനാണെന്നും ആഞ്ഞുവെട്ടാൻ കഴിയില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെ ഹാജരാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെയും സാക്ഷികളുടെയും ​ഗൂഗിൾ ടെെംലൈനും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിവാദം ഉന്നയിക്കാനിടയുള്ള വാദങ്ങളെയെല്ലാം തള്ളാൻകഴിയുന്ന വിധത്തിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജനുവരി 27ന് രാവിലെ ഒമ്പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലപാതകം. 2019-ൽ സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
51
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
25
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
855
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
441
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
594
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
സ്ഥലത്തിന് എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

സ്ഥലത്തിന് എൻഒസി നൽകാൻ 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
21
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
6
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
4
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
151
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025