• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം; ഒരുക്കുന്നത് ഭ്രമയുഗം ടീം, രാഹുൽ സദാശിവൻ ചിത്രം ആരംഭിച്ചു

cntv team by cntv team
March 24, 2025
in Entertainment
A A
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം; ഒരുക്കുന്നത് ഭ്രമയുഗം ടീം, രാഹുൽ സദാശിവൻ ചിത്രം ആരംഭിച്ചു
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമാണ സംരഭമായ NSS2 ന്‍റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്‍റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നതും പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രത്തിനായി ഒരുങ്ങുന്നതും. ജൂൺ 2025 വരെ ഈ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്‍റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്‍റെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു. തന്‍റെ ആശയങ്ങളെ പൂർണമായും പിന്തുണക്കുന്ന ഈ നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ന്‍റെ അവസാന പാദത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പിആർഒ – ശബരി

Related Posts

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
77
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
176
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
36
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
96
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
92
Next Post
ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 2200 കോടി രൂപ അനുവദിച്ചു

ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 2200 കോടി രൂപ അനുവദിച്ചു

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
29
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
45
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
445
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
232
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025