എടപ്പാള്‍ ദീമ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 2 പേരെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എടപ്പാള്‍ സ്വദേശികളായ പൂക്കാത്ത് മൊയ്തീന്‍കുട്ടി,പൂക്കാത്ത് കുഞ്ഞുമുഹമ്മദ് എന്നിരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.പെരുമ്പിലാവീലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞുമുഹമ്മദിനെ ആശുപത്രില്‍ എത്തിയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ 2 പേരെ കൂടി പിടികൂടാനുണ്ട്.ഇവര്‍ വിദേശത്തേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുടയാണ്.
ഒരാഴ്ച മുമ്പാണ് എടപ്പാള്‍ തൃശ്ശൂര്‍ റോഡില്‍ പ്രവൃത്തിച്ചിരുന്ന ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയത്.ജ്വല്ലറി പൂട്ടിയതോടെ ജ്വല്ലറിയില്‍ പണം മുടക്കിയവര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഒരു കോടി നഷ്ടപ്പെട്ട എടപ്പാള്‍ സ്വദേശികളുടെ പരൊതിയിലാണ് ഉടമകളായ 6 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.നിലവില്‍ 12 പരാതികള്‍ ലഭിച്ചെന്നും 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരമെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥനായ സിഐ ഷൈന്‍ പറഞ്ഞു.പിടിയിലായ പ്രതികളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജറാക്കും