പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് കൂത്തനാണ് മരിച്ചത്.സുഹൃത്തുക്കളായ ലിഷോയ്,ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.പരിക്കേറ്റ
ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ഇരുവരും കൊലപാതകം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളും സുഹൃത്തുക്കളുമാണെന്നാണ് വിവരം.പ്രതികളില്‍ ഒരാളായ മോനായി എന്ന് വിളിക്കുന്ന ബാദുഷ ഒരു മാസം മുമ്പ് ചങ്ങരംകുളം ഉദിനുപറമ്പില്‍ നടന്ന അക്രമ കേസില്‍ പ്രതിയാണ്.ഇവിടെ വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍.