• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷേ…’: വെടിവയ്ക്കും മുൻപ് സന്തോഷിന്റെ ഭീഷണി പോസ്റ്റ് ഫെയ്സ്ബുക്കില്‍

cntv team by cntv team
March 21, 2025
in UPDATES
A A
എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷേ…’: വെടിവയ്ക്കും മുൻപ് സന്തോഷിന്റെ ഭീഷണി പോസ്റ്റ് ഫെയ്സ്ബുക്കില്‍
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച വാർത്ത നാടിനു ഞെട്ടലായി. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തായിരുന്നു സംഭവം. പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷിനെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണു സന്തോഷ്.

പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാല ഗ്രൗണ്ടിനു സമീപത്തെ പുതുതായി നിർമിക്കുന്ന വീടിനു സമീപത്തുനിന്നാണ് ശബ്ദം കേട്ടത്. പടക്കംപൊട്ടിയ ശബ്ദമാണെന്ന് ആദ്യം പരിസരവാസികൾ കരുതി. എന്നാൽ, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണു കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. ഇവർ തമ്മിൽ നേരത്തേയുള്ള പ്രശ്നങ്ങളാണു കൊലപാതകകാരണമെന്നു പറയുന്നു. മുൻപ്, രാധാകൃഷ്ണൻ സന്തോഷിനെതിരെ പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാധാകൃഷ്ണൻ. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളിൽ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോൾ ‘ഞാനെല്ലാം പറയാം’ എന്നു പൊലീസിനോടു പറയുന്നുണ്ടായിരുന്നു

വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. രണ്ടുമാസം മുൻപ് വ്യക്തിപരമായ പ്രശ്നത്തിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.

Related Posts

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
UPDATES

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

April 30, 2026
711
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും
UPDATES

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

April 30, 2026
77
രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു
UPDATES

രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

April 30, 2026
125
എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

April 30, 2026
65
ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF
UPDATES

ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

April 30, 2026
69
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
UPDATES

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

April 30, 2026
73
Next Post
അഞ്ജു അരവിന്ദ് വട്ടംകുളത്തെ ഭാരതീയ വിചാരകേന്ദ്രം അനുമോദിച്ചു

അഞ്ജു അരവിന്ദ് വട്ടംകുളത്തെ ഭാരതീയ വിചാരകേന്ദ്രം അനുമോദിച്ചു

Recent News

ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

April 30, 2026
64
രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

April 30, 2026
29
ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില

ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില

April 30, 2026
114
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, മികച്ച വിജയം നേടും; മല്ലികാർജുൻ ഖാർഗെ

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, മികച്ച വിജയം നേടും; മല്ലികാർജുൻ ഖാർഗെ

April 30, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025