ചങ്ങരംകുളം :വൃക്ക സമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിയ്യാനൂർ സ്വദേശി മരിച്ചു.ചിയ്യാനൂർ റേഷൻ കടക്ക് സമീപം താമസിച്ചിരുന്ന മേലേപുരക്കല്‍ മണികണ്ഠൻ (മണികുട്ടി 49)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.വൃക്ക സമ്പന്ധമായ സംബന്ധമായ അസുഖം കാരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.ഭാര്യ പ്രേമലത.മക്കള്‍ ജഗനാഥന്,കൈലാസനഥന്,കാശിനാഥന്.സംസ്കാരം വെള്ളിയാഴ്ച കാലത്ത് വീട്ടുവളപ്പില്‍ നടക്കും