• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി; കൃത്യത്തിലേക്ക് നയിച്ചത് സ്നേഹം കുറയുമെന്ന ഭയം

cntv team by cntv team
March 18, 2025
in UPDATES
A A
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി; കൃത്യത്തിലേക്ക് നയിച്ചത് സ്നേഹം കുറയുമെന്ന ഭയം
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത്. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ – മുത്തു ദമ്പതികളുടെ മകൾ യാസികയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പന്ത്രണ്ടുകാരി പൊലീസിനോട് പറഞ്ഞു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടായത്. മൂന്നുവർഷം മുമ്പാണ് കുടുംബം കേരളത്തിലെത്തിയത്.പന്ത്രണ്ടുകാരിക്ക് മാതാപിതാക്കളില്ല. അക്കമ്മലിന്റെയും മുത്തുവിന്റെയും കൂടെയാണ് പന്ത്രണ്ടുകാരിയും അനുജത്തിയും കഴിയുന്നത്. കുഞ്ഞ് വന്നതോടെ തന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് പെൺകുട്ടി പേടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ശുചിമുറിയിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ പെൺകുട്ടി, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. അതുകഴിഞ്ഞ് അക്കമ്മലിനെയും മുത്തുവിനെയും വിളിച്ചുണർത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു.സമീപ പ്രദേശങ്ങളിലൊക്കെ നോക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടർന്ന് കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയം നാലുമാസം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും പന്ത്രണ്ടുകാരിയും അനുജത്തിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലുള്ള ആരോ തന്നെയാണ് അരുംകൊല നടത്തിയതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. ചോദ്യം ചെയ്തതോടെ പെൺകുട്ടി കുറ്റം സമ്മതിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുകയാണ്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
29
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
44
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
439
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
201
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
100
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
164
Next Post
നാലു വയസുകാരിയെ മൂന്നുവർഷക്കാലം പീഡിപ്പിച്ച കേസിൽ 62കാരന് 110 വർഷം തടവ്

നാലു വയസുകാരിയെ മൂന്നുവർഷക്കാലം പീഡിപ്പിച്ച കേസിൽ 62കാരന് 110 വർഷം തടവ്

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
29
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
44
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
439
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
231
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025