എടപ്പാൾ: വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി എടപ്പാൾ സോൺ സംഘടിപ്പിച്ച ബദർ സ്മരണം നടുവട്ടം വിവാ പാലസിൽ സമാപിച്ചു.സോൺ പ്രസിഡന്റ് മുഹമ്മദ് നജീബ് അഹ്സനി മാണൂർ അധ്യക്ഷത വഹിച്ചു .ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം ബാഖവി വേങ്ങര അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് പദ്ധതി അവതരണം നടത്തി, ബദർ മൗലിദിന് അബ്ദുൽ ഗഫൂർ അഹ്സനി നേതൃത്വം നൽകി
അബ്ദുറഹ്മാൻ സഅദി, സുഹൈൽ കാളാച്ചാൽ , ആസിഫ് തണ്ടിലം അഫ്സൽ സഅദി മജീദ് അഹ്സനി സൈഫുദ്ദീൻ സഖാഫി, പ്രസംഗിച്ചു.