• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം; ഇടക്കാല ഉത്തരവിന് സ്റ്റേ, ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം

cntv team by cntv team
March 17, 2025
in UPDATES
A A
ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം; ഇടക്കാല ഉത്തരവിന് സ്റ്റേ, ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി. ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാൻസ്ഫർ പെറ്റീഷൻ നൽകിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതിയും നൽകി. പിന്നാലെ ദേവസ്വങ്ങൾ ഹർജി പിൻവലിച്ചു.
ഇതിന് പിന്നാലെ വിശ്വ ഗജ സമിതി ഹൈക്കോടതി ജഡ്ജിമാർക്ക് പെറ്റ അടക്കമുള്ള മൃഗ സംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും നേരത്തെ അഭിഭാഷകരായ സമയത്ത് ഇത്തരം സംഘടനകൾക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും, ഗൂഢാലോചന ഉണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ വാദം കേൾക്കവേയാണ് ചരിത്രപരമായ സംസ്കാരത്തിന്‍റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചത്.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
251
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
31
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
144
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
46
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
47
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Recent News

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
1
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
1
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
1
ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025