എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.1994 മുതല്‍ പിഎം മനോജ് എംബ്രാന്തിരി ക്ഷേത്ര മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്ന ക്ഷേത്രം പരശുരാമൻ പ്രതിഷ്ടിച്ച 108 ശിവ ക്ഷേത്രങ്ങളിൽ സ്വയമ്പൂ രൂപത്തിൽ പ്രതിഷ്ഠ ഉള്ള മഹാ ക്ഷേത്രങ്ങളിൽ ഒന്നാണ്.ക്ഷേത്രത്തിൽ നിലവില്‍ ഒരു എക്സിക്യൂട്ടീവ് ഓഫീസർ അടക്കം എട്ട് ജീവനക്കാർ ജോലിചെയ്ത് വരുന്നുണ്ട്.പിഎം മനോജ് എംബ്രാന്തിരി മേല്‍ശാന്തിയായും യുവി ഉദയൻ ക്ളര്‍ക്ക് ആയും കഴിഞ്ഞ 30 വർഷത്തിലേറെയായി ക്ഷേത്രത്തില്‍ ജോലി ചെയ്ത് വരുന്നുണ്ട് .ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി ആയ കെഎം പരമേശ്വരൻ നമ്പൂതിരി യുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ സമർപ്പണ മനോഭാവത്തോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ കർമ്മ ഫലമാണ് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ വളർച്ച എന്ന് നാട്ടുകാരും ഭക്ത ജനങ്ങളും മലബാർ ദേവസ്വം ബോർഡും പറയുന്നു.ക്ഷേത്രത്തിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മുൻ ശബരിമല മേൽശാന്തിയും ക്ഷേത്രത്തിലെ മേൽശാന്തി കുടിയായ പിഎം മനോജ് എംബ്രാന്തിരിയെ സംസ്ഥാന സർക്കാരും മലബാർ ദേവസ്വം ബോർഡും മാറ്റു പലസാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക രക്ഷ്ട്രീയ നായകന്മാരും അഭിനന്ദിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.ഡി ഗ്രേഡിൽ നിന്നാണ് വളർച്ചയുടെ പടവുകൾ താണ്ടി ജില്ലയിലെ വൈരംകോട് ദേവി ക്ഷേത്രത്തോടൊപ്പം രണ്ടാമത്തെ എ ഗ്രേഡ് ക്ഷേത്രമായി പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം മാറിയത്. കാടാമ്പുഴ ദേവി ക്ഷേത്രം അങ്ങാടിപ്പുറം തിരുമണ്ഡാകുന്ന് ദേവി ക്ഷേത്രം,തിരുന്നാവായ നവമുകുന്ദ ക്ഷേത്രം എന്നിവ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ജില്ലയിലെ മറ്റു ക്ഷേത്രങ്ങളാണ്